പ്രിയമുള്ളവരെ,
ഇക്കഴിഞ്ഞ നവംബര്‍ 3 ശനി സന്തോഷത്തിന്റെ ദിവസമായിരുന്നു.
സാന്‍ അന്റൊണിയോയുടെ ഇന്ത്യന്‍ വംശജര്‍ ഡൌന്‍ ടൌണില്‍ ദിപാവലി 2012 ആഘോഷിച്ചത് പത്രങ്ങളിലേയും ടി വി - യിലെയും വലിയ വാര്‍ത്തയായി നിങ്ങള്‍ കണ്ടിരുന്നുവല്ലോ?
എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും അവരവരുടെ കലാരൂപങ്ങള്‍ അവരവരുടെ വേഷവിധാനങ്ങളോടെ അവിടെ അവതരിപ്പിക്കപ്പെടുകയുണ്ടായി. 15,000 ത്തോളം പ്രേക്ഷകര്‍ കണ്ട ഈ പരിപാടിയിൽ നമ്മുടെ കേരളത്തിന്റെ കലാപ്രകടനം ഏറ്റവും മികച്ച നിലവാരമാണ് കാഴ്ച വച്ചത്. ആഴ്ചകളെടുത്ത് പരിശീലിച്ച് കേരള കലാരൂപം എന്ന നിലയിൽ അവതരിപ്പിച്ച ഡാൻസ് മറ്റുള്ള എല്ലാ പരിപാടികളോടും മാറ്റുരയ്ക്കുന്നതായിരുന്നു.
പക്ഷേ, പ്രേക്ഷകർ എന്ന നിലയിലും , കേരള റാലിയില്‍ പങ്കെടുത്തവരുടെ എണ്ണത്തിലും
നമ്മളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. എണ്ണം എഴുതി ഞാൻ നിങ്ങളെയും സുമയെയും നാണം കെടുത്തുന്നില്ല.
മാസങ്ങളോളം ഈ പരിപാടി ഗംഭീരമാക്കാൻ കഠിന പരിശ്രമം നടത്തിയ ദീപാ നായരേയും സുഹൃത്തുകളേയും അഭിനന്ദിക്കുന്നു.
നിജി ജോയി, ലിമി അബ്ദുൾ ഷമിം, റെജീന ബിജോ, ആരതി കാരക്കാട്ട്, മെജീന ബിനു, മാതിരി മാണി, ജീന പോൾ, രമ്യ, സിജി സിറിയക്ക് എന്നിവരെ അഭിനന്ദിക്കുന്നു.
ഇവർ അവതരിപ്പിച്ച ഡാൻസ് കണുന്നതിന് ഇവിടെ ക്ലിക്കുക.
ഇതിന് താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്ത് നമുക്ക് ഇവരെ അഭിനന്ദിക്കാം.
ബിജോ കാരക്കാട്ട്