Introduction

ഒരു ജനത അനശ്വരമാക്കിയ മഹാ സംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലും അവാച്യമായ സൗന്ദര്യത്തോടെ അവര്‍ അതിനോട് കാണിക്കുന്ന പ്രണയവും പ്രതിബദ്ധ്തയുമാണ് സുമയുടെ ആധാരം. അതുകൊണ്ടുതന്നെ നമ്മളെ അറിയുന്നതിനും അറിയിക്കുന്നതിനും ഈ ബുള്ളറ്റിന്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടേതാണ് - ഇവിടെ നിങ്ങള്‍ക്ക് എന്തും കുറിക്കാം. കഥകളും കവിതകളും കുറിപ്പുകളും എല്ലാം. മലയാളി സമൂഹത്തെ അറിയിക്കാനുള്ള എലാ വാര്‍ത്തകളും ഇതില്‍ പോസ്റ്റ്‌ ചെയ്യാം. പ്രിയപ്പെട്ടവരുടെ വേര്‍പാടും വിവാഹവും ഒക്കെ. സാരംഗി പറയട്ടെ, സാന്‍ അന്റോണിയോ മലയാളിയുടെ നല്ല വിശേഷങ്ങള്‍

Thursday, December 6, 2012

New Year Celebration on Saturday, January 05, 2013


പ്രിയമുള്ളവരേ,
പുതുവർഷവും ക്രിസ്മസും വതിലിലെത്തി.
2013 -ന്റെ നന്മകെളെക്കുറിച്ച്‌ ചിലരെങ്കിലും ചിന്തിച്ച്‌ തുടങ്ങിയിരിക്കും. ഈ വർഷത്തെ ന്യൂ ഇയർ ആഘോഷങ്ങളെക്കുറിച്ച്‌ ചിന്തിക്കാൻ സുമയുടെ BOD നവംബർ 17- ന്  നടന്നതിന്റെ വിവരങ്ങൾ നിങ്ങൾ ഓരോരുത്തരുമായി പങ്കുവയ്ക്കാനാണ്‌ ഈ കുറിപ്പ്‌..
 BOD യിൽ അംഗങ്ങളായ ഇരുപത്‌ പേരെ ക്ഷണിച്ചതിൽ പത്ത്‌ പേരാണ്‌ യോഗത്തിൽ വന്നത്‌...
ഇതിൽ ഏറ്റവും സന്തോഷകരമായ ഒരു കാര്യം, ഓരോരുത്തരും വളരെ കാര്യമാത്രമായി ഏതാണ്ട്‌ മൂന്ന്‌ മണിക്കൂർ സുമയുടെ പ്രവർത്തനങ്ങളെ കുറിച്ച്‌ മാത്രം ചർച്ചചെയ്തു എന്നതാണ്‌.
ഇതോടകം സുമയുടെ ബ്ലോഗ്‌ 1246 ഹിറ്റ്‌ ചെയ്യപ്പെട്ടു. അതിൽ 18 ഹിറ്റ്സ്‌ ഒഴിച്ച്‌ ബാക്കി മുഴുവനും സാൻ അന്റോണിയോയിൽ നിന്നാണ്‌!
 മലയാളി കമൂണിറ്റിയിൽ സുമയോടുള്ള താത്പര്യമാണ്‌ ഇതിൽ നിന്നും മനസിലാക്കാവുന്നത്‌. നമ്മുടെ സ്ഥിരം പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി, ദീപാ നായരുടെയും ജിനോൾ ജോസഫിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കും വനിതകൾക്കുമായി കലാപരമായ പരിശീലനത്തിനും മറ്റുമുള്ള പരിശീലനപരിപാടികൾക്കുമായി ഒരു സ്ഥിരം വേദി ഉണ്ടാക്കുകയാണ്‌.

സുമയുടെ ജോയിന്റ്‌ സെക്രെട്ടറിയായി ശ്രീരജ്ഞിനി പ്രർത്തിക്കാൻ തുടങ്ങിയതും സന്തോഷത്തോടെ അറിയിക്കുന്നു. നമ്മുടെ ബ്ലോഗിൽ  ശ്രീരജ്ഞിനിയുടെ തൂലിക ഉടനെ മഷി ചാർത്തി തുടങ്ങും. നിങ്ങളുടെ ഓരോരുത്തരുടെയും രചനകളും കുറിപ്പുകളും ബ്ലോഗിലേക്ക്‌ പോസ്റ്റ്‌ ചെയ്യുക. ഇത്തരം ചെറിയ ചെറിയ ചുവടുകളിലൂടെയാണ്‌ നമ്മൾ ഒരു സമൂഹമെന്ന നിലയിൽ നേട്ടങ്ങൾ തീർക്കേണ്ടത്‌.

വിനു ജോസിന്റെ നേതൃത്വത്തിൽ റ്റീൻ-യൂത്ത്‌ പരിശീലനവും കൂടിക്കാഴ്ചകളും ഡിസംബർ 8 ഞായർ മുതൽ ആരംഭിക്കുകയാണ്‌. നമ്മുടെ കുട്ടികൾക്ക്‌ നല്കേണ്ട അറിവുകളും നിർദ്ദേശങ്ങളും അവരുമായി നേരിട്ട്‌ സംവദിച്ച്‌ മനസിലാക്കി, വിവിധ തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്‌ ലക്ഷ്യം. കരിയർ ഗൈഡൻസ്‌ മുതൽ ടീനേജ്‌ പ്രത്യേകതകൾ വരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശീലന പരിപാടികളാണ്‌ ആവിഷ്ക്കരിക്കുന്നത്‌.

മലയാളി കമ്യൂണിറ്റിയിൽ തന്നെ ചെറിയ ചെറിയ കമ്യൂണിറ്റികളായി നമ്മൾ നില്ക്കുമ്പോൾ പ്രൊഫഷണൽ തലത്തിൽ ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യാൻ എളുപ്പമല്ല. അതുകൊണ്ട്‌ തന്നെ ഒരു വലിയ മലയാളി കമ്മ്യൂണിറ്റി എന്ന നിലയിൽ നമുക്ക്‌ ഒരുമിച്ച്‌ ഒരു ശക്തിയായി നിന്നാലെ വളരുന്ന തലമുറയ്ക്ക്‌ ആവശ്യമുള്ളതും ആശാവഹമായതുമായ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. സുമ നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണെന്ന ബോധ്യത്തിൽ സുമയുടെ പ്രവർത്തനങ്ങളോട്‌ സഹകരിക്കുവാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പുതിയ സംരംഭങ്ങൾക്ക്‌ സഹായകമായ എല്ലാ നിർദേശങ്ങളും മുന്നറിയിപ്പുകളും ദയവായി അറിയിക്കുക.

New Year Program on Saturday January 05, 2013.
ഇത്തവണ നമ്മുടെ പ്രോഗ്രാമുകൾ കൂട്ടിയിണക്കി  ഒരു പ്രൊഫഷണൽ നിലവാരത്തിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഈ സംരംഭത്തോട്‌ സഹകരിക്കാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ അറിയിക്കുക. പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈമയിലിലോ ഫോണിലോ അറിയിക്കുക.
സ്നേഹത്തൊടെ
ബിജോ കാരക്കാട്ട്‌ (പ്രസിഡന്റ്‌)))))) sumabulletin@gmail.com    210- 723- 8243
 മില്‍ ട്ട് ൺ പടുതുരുത്തി (സെക്രെട്ടറി) ,

No comments:

Post a Comment

Your comment will be posted shortly.