Introduction

ഒരു ജനത അനശ്വരമാക്കിയ മഹാ സംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലും അവാച്യമായ സൗന്ദര്യത്തോടെ അവര്‍ അതിനോട് കാണിക്കുന്ന പ്രണയവും പ്രതിബദ്ധ്തയുമാണ് സുമയുടെ ആധാരം. അതുകൊണ്ടുതന്നെ നമ്മളെ അറിയുന്നതിനും അറിയിക്കുന്നതിനും ഈ ബുള്ളറ്റിന്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടേതാണ് - ഇവിടെ നിങ്ങള്‍ക്ക് എന്തും കുറിക്കാം. കഥകളും കവിതകളും കുറിപ്പുകളും എല്ലാം. മലയാളി സമൂഹത്തെ അറിയിക്കാനുള്ള എലാ വാര്‍ത്തകളും ഇതില്‍ പോസ്റ്റ്‌ ചെയ്യാം. പ്രിയപ്പെട്ടവരുടെ വേര്‍പാടും വിവാഹവും ഒക്കെ. സാരംഗി പറയട്ടെ, സാന്‍ അന്റോണിയോ മലയാളിയുടെ നല്ല വിശേഷങ്ങള്‍

Wednesday, November 7, 2012

DIWALI DANCE BY PROUD MALAYALLES

പ്രിയമുള്ളവരെ,
ഇക്കഴിഞ്ഞ നവംബര്‍ 3 ശനി  സന്തോഷത്തിന്റെ ദിവസമായിരുന്നു.
സാന്‍ അന്റൊണിയോയുടെ ഇന്ത്യന്‍ വംശജര്‍ ഡൌന്‍ ടൌണില്‍ ദിപാവലി 2012 ആഘോഷിച്ചത് പത്രങ്ങളിലേയും ടി വി - യിലെയും വലിയ വാര്‍ത്തയായി നിങ്ങള്‍ കണ്ടിരുന്നുവല്ലോ?

എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും അവരവരുടെ കലാരൂപങ്ങള്‍ അവരവരുടെ വേഷവിധാനങ്ങളോടെ അവിടെ അവതരിപ്പിക്കപ്പെടുകയുണ്ടായി. 15,000 ത്തോളം പ്രേക്ഷകര്‍  കണ്ട  ഈ പരിപാടിയിൽ നമ്മുടെ കേരളത്തിന്റെ കലാപ്രകടനം ഏറ്റവും മികച്ച നിലവാരമാണ്‌ കാഴ്ച വച്ചത്. ആഴ്ചകളെടുത്ത് പരിശീലിച്ച് കേരള കലാരൂപം എന്ന നിലയിൽ അവതരിപ്പിച്ച ഡാൻസ്  മറ്റുള്ള എല്ലാ പരിപാടികളോടും മാറ്റുരയ്ക്കുന്നതായിരുന്നു.

പക്ഷേ, പ്രേക്ഷകർ എന്ന നിലയിലും , കേരള റാലിയില്‍ പങ്കെടുത്തവരുടെ എണ്ണത്തിലും
നമ്മളുടെ പങ്കാളിത്തം  വളരെ കുറവായിരുന്നു. എണ്ണം  എഴുതി ഞാൻ നിങ്ങളെയും സുമയെയും നാണം കെടുത്തുന്നില്ല.


മാസങ്ങളോളം ഈ പരിപാടി ഗംഭീരമാക്കാൻ കഠിന പരിശ്രമം നടത്തിയ ദീപാ നായരേയും സുഹൃത്തുകളേയും  അഭിനന്ദിക്കുന്നു.

നിജി ജോയി, ലിമി അബ്ദുൾ ഷമിം, റെജീന ബിജോ, ആരതി കാരക്കാട്ട്, മെജീന ബിനു, മാതിരി മാണി, ജീന പോൾ, രമ്യ, സിജി സിറിയക്ക് എന്നിവരെ അഭിനന്ദിക്കുന്നു.
ഇവർ അവതരിപ്പിച്ച ഡാൻസ് കണുന്നതിന്‌ ഇവിടെ ക്ലിക്കുക.
ഇതിന് താഴെ കമന്റുകള്‍ പോസ്റ്റ്‌ ചെയ്ത് നമുക്ക് ഇവരെ അഭിനന്ദിക്കാം.

ബിജോ കാരക്കാട്ട്
 

2 comments:

  1. I am delighted to note your outstanding efforts and appreciable dedication have been recognized equally by peers in SUMA and IAA community. I extend my personal and sincere appreciation on this well deserved recognition. We all are so proud and feel extremely fortunate to have extra ordinary talents like you all helping to preserve our novel Kerala heritage.
    -Hari Kochat-

    ReplyDelete
  2. Congrats Congrats Congrats TEAM KERALA! Very well done- inspite of being outside 'God's own country' and India. Its we pravasikal who seem to be taking care and trouble to keep up our own VARIOUS arts,and its heritage to posterity. Your Selection of songs and steps are really commendable. Keep up your interest and vigour!

    Mumbai is going to have a megha kaikottikali trying to enter Ginnnus book of recognition on November 9,2012 at Dombivli. Number of participants for kaikottikali,(specially choreographed for this event) will be around 3000 ! Last year they entered Limca book.
    This year a three days event with various art forms, (mumbaipooram in googles)with elephants, seeveli, thayambaka,dances, drams etc. Vedikettu, sample on Nov 9 and final on Nov 11, depicting Thrissur pooram.
    Best wishes.

    ReplyDelete

Your comment will be posted shortly.